പി പി ചെറിയാന്‍
ഡാളസ്: ഡാളസ് സന്ദര്‍ശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയര്‍ വി. വി. രാജേഷിനും, കേരള ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഉജ്ജ്വല സ്വീകരണം നല്‍കി.
ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 5:30-ന് ഗാര്‍ലാന്റിലുള്ള കേരള അസോസിയേഷന്‍ ഹാളില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ (19762026) ഭാഗമായി സംഘടിപ്പിച്ച ഈ സ്വീകരണ സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളും പ്രമുഖ ഡോ: എം വി പിള്ളൈ ,സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് ,കൗണ്‍സിലര്‍ മനു ഡാനി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പസിഡന്റ് സണ്ണി മാളിയേക്കല്‍ അനില്‍ ആറന്മുള (ഹൂസ്റ്റണ്‍ )ഉള്‍പ്പെടെ നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു.
ചടങ്ങില്‍ ഇരു വിശിഷ്ടാതിഥികളെയും ഡോ: എം വി പിള്ളൈ സദസ്സിനു പരിചയപ്പെടുത്തി തുടര്‍ന്ന് അസോസിയേഷന്‍ നേതാക്കള്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഡാളസിലെ മലയാളി സമൂഹത്തിന് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് വിശിഷ്ടാതിഥികള്‍ നന്ദി അറിയിക്കുകയും ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു.
ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് മാത്യു നൈനാന്‍, ദീപക് നായര്‍ ,ഷിബു ജോണ്‍ , കൈനിക്കര ജോര്‍ജ് പ്രദീപ് നാഗനൂലില്‍ ,ബോബന്‍ കൊടുവത്തു എന്നിവരും സംഘടനയുടെ മറ്റ് പ്രമുഖ ഭാരവാഹികളും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡാളസിലെ പ്രാദേശിക മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി. സെക്രട്ടറി തോമസ് ഈശോ നന്ദി പറഞ്ഞു.