മിഷിഗണ്‍ സെനറ്റ് പ്രൈമറി: അബ്ദുള്‍ എല്‍-സയീദിന് തിളക്കമാര്‍ന്ന വിജയം

By: 600002 On: Aug 6, 2026, 8:08 AM

 

പി പി ചെറിയാന്‍

മിഷിഗണ്‍: മിഷിഗണിലെ യു.എസ്. സെനറ്റ് ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ അബ്ദുള്‍ എല്‍-സയീദ് വിജയിച്ചു. ഡെമോക്രാറ്റിക് പ്രതിനിധിയായ ഹേലി സ്റ്റീവന്‍സിനെ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍-സയീദ് പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന (പ്രോഗ്രസീവ്) വിഭാഗത്തിന് വലിയ മുന്നേറ്റം നല്‍കുന്നതാണ് ഈ വിജയം.

വരുന്ന നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ കോണ്‍ഗ്രസ് അംഗം മൈക്ക് റോജേഴ്സിനെയാകും എല്‍-സയീദ് നേരിടുക. യു.എസ്. സെനറ്റിലെ ആധിപത്യം ഉറപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് ഏറെ നിര്‍ണായകമാണ് മിഷിഗണിലെ ഈ സീറ്റ്.