ലോകത്തിലെ ഏറ്റവും നാറ്റമുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ കായവും 

By: 600002 On: Aug 5, 2026, 2:52 PM

 

പ്രശസ്ത ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് 2026 ല്‍ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും നാറ്റമുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ കായവും ഇടംപിടിച്ചു. കായം മാത്രമല്ല വേറെയും ഭക്ഷണ ഇനങ്ങള്‍ ഈ പട്ടികയിലുണ്ട്. 

ടേസ്റ്റ് അറ്റ്‌ലസ് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ പട്ടിക പുറത്തുവിട്ടത്. ഇതില്‍ കായത്തിന് പ്രത്യേകിച്ച് റേറ്റിംഗ് ഒന്നും നല്‍കിയിട്ടില്ലെങ്കിലും വളരെ രൂക്ഷഗന്ധമുള്ള ഒരു സ്‌പൈസ് എന്നാണ് കായത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

പച്ചക്കായത്തിന് ഭയങ്കര രൂക്ഷഗന്ധമാണെങ്കിലും ചൂടുള്ള എണ്ണയിലോ നെയ്യിലോ ഇട്ട് മൂപ്പിക്കുമ്പോള്‍ അത് ഭക്ഷണത്തിന് വല്ലാത്തൊരു സ്വാദും രുചിയുമാണ് നല്‍കുന്നത്. 

ഫെറുല എന്ന ചെടിയുടെ വേരുകളില്‍ നിന്നെടുക്കുന്ന ഉണങ്ങിയ പശയാണ് യഥാര്‍ത്ഥത്തില്‍ കായം. ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാത്ത പരമ്പരാഗത വെജിറ്റേറിയന്‍, ജൈന ഭക്ഷണരീതികളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണിത്.