ഡിആര്‍ കോംഗോയിലേത് രണ്ടാമത്തെ വലിയ എബോള വ്യാപനം: മരണസംഖ്യ 1700 കടന്നു

By: 600002 On: Aug 5, 2026, 1:18 PM

 


ഡിആര്‍ കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു. എബോളയുടെ ബുന്‍ഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയില്‍ ഇതിനകം 1707 പേര്‍ മരിച്ചതായും 3802 പേരില്‍ രോഗം സ്ഥിരീകരിച്ചതായും ആഫ്രിക്ക സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 17,000 ലേറെ പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.