കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍; മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തി 

By: 600002 On: Aug 5, 2026, 12:53 PM

 


ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, ഡീപ്‌ഫേക്ക് വീഡിയോകള്‍ എന്നിവ പ്രത്യക്ഷപ്പെട്ടതിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകളിലും മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞു. 

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മെഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെയും പാര്‍ലമെന്ററി സമിതിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് മാപ്പപേക്ഷ ഉണ്ടായത്.