ട്രംപിന്റെ ലോസ് ഏഞ്ചല്‍സ് ഗോള്‍ഫ് ക്ലബ്ബില്‍ തോക്കുമായി എത്തിയയാള്‍ അറസ്റ്റില്‍

By: 600002 On: Aug 5, 2026, 12:15 PM



 

പി പി ചെറിയാന്‍

ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലോസ് ഏഞ്ചല്‍സിലെ ഗോള്‍ഫ് ക്ലബ്ബ് ഗ്രൗണ്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ആയുധധാരി പിടിയില്‍.

ഡൗണി സ്വദേശിയായ 38കാരന്‍ ജീനിന്‍ ജോണ്‍ ടേല്‍ ആണ് അറസ്റ്റിലായത്.  ട്രംപിന്റെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് റാഞ്ചോ പലോസ് വെര്‍ഡസിലെ 'ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍' സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. 

പോലീസും ഫെഡറല്‍ ഏജന്റുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും കാറില്‍ നിന്നുമായി തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും വിചിത്രമായ കുറിപ്പുകളടങ്ങിയ നോട്ട്ബുക്കുകളും ബോഡി ആര്‍മറും കണ്ടെത്തിയിട്ടുണ്ട്. എഫ്.ബി.ഐയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.