കോവിഡ് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചതായി പഠനം 

By: 600007 On: Oct 27, 2021, 7:05 PM

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കി പഠന റിപ്പോര്‍ട്ട്. ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ടു വര്‍ഷത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. 2019ല്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 69.5 വയസ്സായിരുന്നത് 67.5ഉം സ്ത്രീകളുടേത് 72 വയസ്സായിരുന്നത് 69.8ഉം ആയാണ് കുറഞ്ഞത്. 

മുംബൈയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ് നടത്തിയ പഠനം ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പുതുതായി ജനിക്കുന്ന ഒരാള്‍ എത്ര വയസ്സു വരെ ജീവിക്കും എന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്നതാണ് ആയുര്‍ദൈര്‍ഘ്യം. ഇന്ത്യയില്‍ കോവിഡിന് ഇരയായവരിലധികവും 39 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ആണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

Content Highlights: Studies show covid reduced indian's life span