എച്ച്-1ബി, എല്‍-1 വിസ പുതുക്കലുകള്‍ക്ക് പുതിയ ഫീസ് ഏര്‍പ്പെടുത്തി യു.എസ്; തിരിച്ചടി നേരിടുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്

By: 600002 On: Aug 5, 2026, 10:37 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി :എച്ച്-1ബി, എല്‍-1 വിസകളുടെ കാലാവധി നീട്ടിനല്‍കുന്നതിനും പുതിയ ഫീസ് ഈടാക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറെടുക്കുന്നു. പുതിയ വിസകള്‍ക്ക് പുറമെ വിസ പുതുക്കുന്ന (Extensions) ഘട്ടത്തിലും '9-11 റെസ്‌പോണ്‍സ് ആന്‍ഡ് ബയോമെട്രിക് എന്‍ട്രി-എക്‌സിറ്റ് ഫീസ്' ബാധകമാക്കുന്നതാണ് പുതിയ നിയമം.

ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകളെയാണ്. 2025 ലെ കണക്കുകള്‍ പ്രകാരം എച്ച്-1ബി വിസ പുതുക്കിയവരില്‍ 77.6 ശതമാനവും ഇന്ത്യക്കാരാണ്. അതിനാല്‍ ആമസോണ്‍, ടി.സി.എസ്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ ഐ.ടി, ടെക്‌നോളജി കമ്പനികള്‍ക്ക് വിദേശ ജീവനക്കാരെ നിലനിര്‍ത്താന്‍ വന്‍ തുക അധികമായി ചെലവഴിക്കേണ്ടി വരും. 

ജീവനക്കാരില്‍ പകുതിയിലധികവും എച്ച്-1ബി/എല്‍-1 വിസയിലുള്ള, യു.എസില്‍ 50-ല്‍ അധികം ജീവനക്കാരുള്ള കമ്പനികളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.