ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കൊവിഡ് വാക്‌സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്‌സിനും ഉള്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് രണ്ട് ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ ക്വാറന്റീന്‍ വേണ്ട. ആര്‍ടിപിസിആര്‍ ഉള്‍പ്പെടെയുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിക്കണം.
ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് മാത്രമാണ് ഒമാന്‍ അംഗീകൃത വാക്‌സിനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതുമൂലം കൊവാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും.
Content Highlights: covaccine gets oman's approval