പ്രസാദ് തീയാടിക്കല്‍
ഹ്യൂസ്റ്റണ്‍,ടെക്‌സാസ്: മാവേലിക്കര പൗവത്തികുന്നേല്‍ കുടുംബാംഗവും ചിത്രമെഴുത്ത് കെ എം വര്‍ഗീസിന്റെ മകനും ആയ ശാന്തന്‍ (87) ഓഗസ്റ്റ് മൂന്നിന് ഹൂസ്റ്റണില്‍ നിര്യാതനായി.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ചിക്കാഗോയിലും പിന്നീട് ഹൂസ്റ്റണിലും വിശ്രമ ജീവിതം നയിച്ചുവരവേ, പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്നുതന്നെ മരണം സംഭവിക്കുകയും ആയിരുന്നു. ഹുസ്റ്റണ്‍ മെട്രോയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു.
ഭാര്യ. വത്സ വര്‍ഗ്ഗീസ്. മക്കള്‍: റോബിന്‍, ലിന്റ. മരുമക്കള്‍ :മേവ്, രുപ്. കൊച്ചുമകള്‍: ലീല.