പ്രസാദ് തീയാടിക്കല്‍
ഇര്‍വിംഗ്, ടെക്‌സസ്: ബെഥനി ഫുള്‍ ഗോസ്പല്‍ അസംബ്ലിയുടെ 2026-ലെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 7 മുതല്‍ 9 വരെ ടെക്‌സസിലെ ഇര്‍വിംഗിലുള്ള സഭാ മന്ദിരത്തില്‍ വെച്ച് നടക്കും. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്കും, ഓഗസ്റ്റ് എട്ട് ശനിയാഴിച്ച വൈകിട്ട് 6:30 നും, ഓഗസ്റ്റ് ഒന്‍പത് ഞായര്‍ രാവിലെ 10:30 മണിക്കും സമ്മേളനത്തിന്റെ ക്രമീകരണം. ആത്മീയ ഉണര്‍വ്വിനും ദൈവവചന പഠനത്തിനും ആരാധനയ്ക്കും പ്രാധാന്യം നല്‍കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ വിശ്വാസികളെയും പൊതുജനങ്ങളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.
കണ്‍വെന്‍ഷനിലെ മുഖ്യപ്രഭാഷകനായി പാസ്റ്റര്‍ ഷാജി എം. പോള്‍ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണി വര്‍ഷിപ് ലീഡ് ചെയ്യും.
സമ്മേളനം ബഥനി ഫുള്‍ ഗോസ്പല്‍ അസംബ്ളി,2901 നോര്‍ത്ത് നോര്‍ത് ആര്‍തര്‍ ബ്ലവ്ഡ് , ഇര്‍വിങ്, ടെക്‌സാസ് 75062 എന്ന വിലാസത്തിലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.bethanyfga.org സന്ദര്‍ശിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
--