പ്രസാദ് തീയാടിക്കല്‍
ആല്‍ബര്‍ട്ട: കാനഡയിലെ ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (AHS) ജീവനക്കാരനും മലപ്പുറം പെരിന്തല്‍മണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്റോ ജോസ് കാനഡയില്‍ നിര്യാതനായി.
2012-ലാണ് ജിന്റോ ജോസ് കാനഡയിലേക്ക് കുടിയേറിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസില്‍ ആത്മാര്‍ത്ഥതയോടെ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റം, സഹൃദയ സ്വഭാവം, കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സഹപ്രവര്‍ത്തകരുടെയും മലയാളി സമൂഹത്തിന്റെയും പ്രിയങ്കരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു.
ജിന്റോ ജോസിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പരേതന് ഭാര്യയും, എട്ടും, രണ്ടും വയസ്സുള്ള രണ്ട് മക്കളും ഉണ്ട്.
സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.