യെമന്‍ തീരത്ത് ഇന്ത്യന്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം 

By: 600002 On: Aug 4, 2026, 7:09 PM

 

യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം. വാണിജ്യ കപ്പലായ എംഎസ്വി ഫൈസ് നൂര്‍ ഒലിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന 13 ഇന്ത്യക്കാരുള്‍പ്പെടെ 14 നാവികരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.