ഇന്ത്യയിലെ പ്രമുഖ മദ്യക്കമ്പനികളായ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഇന്‍ബ്രൂ ബിവറേജസ്, മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ എന്നിവ നിര്‍മ്മിക്കുന്ന വിസ്‌കി, റം ബ്രാന്‍ഡുകളുടെ ചില വേരിയന്റുകളുടെ വില്‍പ്പന ഭക്ഷ്യ സുരക്ഷാ അതോറിറ്റി(FSSAI) നിരോധിച്ചു. മദ്യത്തില്‍ കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ലബോറട്ടറി പരിശോധനകളില്‍ ചില നിര്‍മ്മാണ യൂണിറ്റുകള്‍ റമ്മിന്റെ ഫ്‌ളേവറും വിസ്‌കിയുടെ ഫ്‌ളേവറും പ്രത്യേകം ചേര്‍ക്കുന്നതായി കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ നിര്‍മ്മിക്കുന്ന പ്രശസ്തമായ ഓള്‍ഡ് മങ്ക് റമ്മിന്റെ മൂന്ന് വേരിയന്റുകള്‍ക്കും നിരോധനമുണ്ട്. തിരിച്ചറിഞ്ഞ നിര്‍മാണ യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണോ അതോ ഈ ബ്രാന്‍ഡുകള്‍ക്ക് രാജ്യത്തുടനീളം നിരോധനനം ബാധകമാണോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത വന്നിട്ടില്ല.