ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് സെക്ഷന്‍ 301 നികുതി; ട്രംപിനെതിരെ യുഎസിലെ 25 സംസ്ഥാനങ്ങള്‍ നിയമപോരാട്ടത്തിന് 

By: 600002 On: Aug 4, 2026, 12:33 PM

 

 

ഇന്ത്യ ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉത്പ്പന്നങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ സെക്ഷന്‍ 301 നികുതിക്കെതിരെ നിയമപോരാട്ടം ആരംഭിച്ച് അമേരിക്കയിലെ 25 സംസ്ഥാനങ്ങള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയെ സമീപിച്ചത്. 

ഈ നികുതി വര്‍ധനവ് ഉപഭോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.