സ്‌പൈഡര്‍മാന്‍ അഞ്ചാംഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി മാര്‍വല്‍ സ്റ്റുഡിയോസ് 

By: 600002 On: Aug 4, 2026, 11:57 AM

 

'ബ്രാന്‍ഡ് ന്യൂ ഡേ' യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിര്‍മാതാക്കള്‍. മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന്‍ ഫൈഗിയാണ് 'സ്‌പൈഡര്‍മാന്‍ 5' ഉണ്ടാകുമെന്ന് സൂചന നല്‍കിയത്. ബ്രാന്‍ഡ് ന്യൂ ഡേ സംവിധായകന്‍ ഡെസ്റ്റിന്‍ ഡാനിയേല്‍ ക്രെട്ടണ്‍ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിര്‍മാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു. 

ബ്രാന്‍ഡ് ന്യൂ ഡേയുടെ തുടര്‍ച്ചയെക്കുറിച്ച് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നല്‍കിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാന്‍ എപ്പോഴും തങ്ങള്‍ക്കുണ്ട് എന്നായിരുന്നു കെവിന്‍ ഫൈഗിയുടെ മറുപടി.