ബ്രഹ്‌മാകുമാരീസ് മെഡിറ്റേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന രക്ഷാബന്ധന്‍ ആഘോഷ പരിപാടി ഓഗസ്റ്റ് 29ന്

By: 600002 On: Aug 4, 2026, 10:25 AM



 

പി പി ചെറിയാന്‍

ഡാളസ്: സ്‌നേഹത്തിന്റെയും പരസ്പര സംരക്ഷണത്തിന്റെയും പ്രതീകമായ 'രക്ഷാബന്ധന്‍' ആഘോഷം ഓഗസ്റ്റ് 29-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ ബ്രഹ്‌മാകുമാരീസ് മെഡിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ ചടങ്ങ് ഒരുക്കിയിരിക്കുന്നത്.

സമൂഹത്തില്‍ സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ സമയക്രമം:

തീയതി: ഓഗസ്റ്റ് 29, ശനിയാഴ്ച,രാവിലത്തെ സെഷന്‍: രാവിലെ 10:00 മണി മുതല്‍ 11:00 മണി വരെ,വൈകുന്നേരത്തെ സെഷന്‍: വൈകുന്നേരം 5:30 മണി മുതല്‍ 6:30 മണി വരെ
സ്ഥലം: The Brahma Kumaris Meditation Center, 13914 Josey Lane, Farmers Branch, TX 75234

കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍ നമ്പര്‍: 972-254-5562
ഇമെയില്‍: bkdallas.courses@gmail.com
sh_vsskäv: www.bkdallas.org

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന ഈ പരിപാടി പൂര്‍ണ്ണമായും സൗജന്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നതിനൊപ്പം, നേരിട്ടെത്തുന്നവര്‍ക്കും (Walk-ins) പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:
https://tinyurl.com/mt9sf42k