അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഏഴിന് തുടക്കം

By: 600002 On: Aug 4, 2026, 9:54 AM



 

പ്രസാദ് തീയാടിക്കല്‍


ലോറന്‍സ്വില്‍, ജോര്‍ജിയ: അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് (ACOG) സംഘടിപ്പിക്കുന്ന 2026-ലെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 7, 8, ദിവസങ്ങളില്‍  വൈകിട്ട് 6:30 നും 9 (ഞായര്‍) രാവിലെ 10:00 മണിക്കും ജോര്‍ജിയയിലെ ലോറന്‍സ്വില്ലിലുള്ള സഭാ മന്ദിരത്തില്‍ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ റവ. ജോ തോമസ് മുഖ്യപ്രഭാഷകനായിരിക്കും. ദൈവവചന സന്ദേശങ്ങള്‍, ആരാധന, പ്രാര്‍ത്ഥന, ആത്മീയ ഉണര്‍വ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിവിധ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കണ്‍വെന്‍ഷന് അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റും സീനിയര്‍ പാസ്റ്ററുമായ റവ. ഡോ. എബി മാമന്‍  നേതൃത്വം നല്‍കും. സഭയുടെ അസോസിയേറ്റ് പാസ്റ്റര്‍ റവ. കോളിന്‍സ് ചാക്കോ, യൂത്ത് പാസ്റ്റര്‍ റവ. ഡേവിസ് എബ്രഹാം, പാട്രണ്‍ പാസ്റ്റര്‍ റവ. സി. വി. ആന്‍ഡ്രൂസ് എന്നിവരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജോര്‍ജിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും വിശ്വാസികളെയും കുടുംബങ്ങളെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.

Atlanta Church of God, 395 W. Pike Street, Lawrenceville, Georgia. കൂടുതല്‍ വിവരങ്ങള്‍ക്ക്: (678) 985-8598 | www.acoglife.org.