മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഉറപ്പ്.
മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിന്‍ അയച്ച കത്തിലാണ് ഉറപ്പ് നല്‍കുന്നത്.
ജലനിരപ്പ് നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി നിര്‍ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിന്‍ പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. കേരളത്തിലെ അധികൃതരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നത് തുടരും. വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തിക്കും.
അതേ സമയം ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റന്നാള്‍ രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടി ജലമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.
Content Highlights: mk stalin writes letter to kerala cm