ജോയമ്മ ജേക്കബ് ഡാലസില്‍ അന്തരിച്ചു; സംസ്‌കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

By: 600002 On: Aug 4, 2026, 9:39 AM



 

പ്രസാദ് തീയാടിക്കല്‍

റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ജോയമ്മ ജേക്കബ് (71) ജൂലൈ 30-ന് നിര്യാതയായി. കേരളത്തിലെ പുനലൂരില്‍ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് നഴ്‌സിങ്ങില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടി. തുടര്‍ന്ന് യുഎഇയിലെ ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസമാക്കി.

2012-ല്‍ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ് സിറ്റി ചര്‍ച്ചിലും, ഐപിസി ശാലോം ഡാലസ് ചര്‍ച്ചിലും സജീവമായി പങ്കെടുത്തിരുന്നു. സഭാസമൂഹത്തില്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു അവര്‍.

2023-ല്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചെങ്കിലും, അചഞ്ചലമായ പ്രത്യാശയോടെ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് രോഗത്തെ നേരിട്ടത്. ജീവിതാവസാനംവരെ വിശ്വാസത്തില്‍ ഉറച്ചുനിന്ന ജോയമ്മയുടെ വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും സഭാസമൂഹത്തിനും വലിയ നഷ്ടമായി.

ഭര്‍ത്താവ് :  ജേക്കബ് ടി. വര്‍ഗീസ്. മക്കള്‍ : ആന്‍  സാം ചാക്കോ, അലിന്‍ ജേക്കബ്. മരുമക്കള്‍ : സാം ചാക്കോ,  ക്രിസ് ഫോസ്റ്റര്‍. കൊച്ചുമക്കള്‍ : നിക്കോള്‍, തിമോത്തി, മീഖാ, അലക്‌സിസ്, ജോര്‍ദാന്‍.

മെമ്മോറിയല്‍ സര്‍വീസ് ഓഗസ്റ്റ് ഏഴ്  വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ഐപിസി ശാലോം ഡാലസ് ചര്‍ച്ചില്‍, 1901 Sylvan Dr, Garland, TX 75040  ലും  സംസ്‌ക്കാര ശുശ്രൂഷ ഓഗസ്റ്റ് എട്ടിന് ശനിയാഴ്ച  രാവിലെ  9:00 മണി മുതല്‍ ലോഫ്റ്റ് സിറ്റി ചര്‍ച്ചില്‍ വെച്ചും തുടര്‍ന്ന്  സംസ്‌ക്കാരം ചാള്‍സ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വെച്ചും നടത്തപെടുന്നതാണ്.