സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശന്‍. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ രണ്ട് പേരും കൊല്ലത്ത് രണ്ട് പോരും മലപ്പുറത്ത് നാല് പേരും കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ ഓരോരുത്തരും മഴക്കെടുതിയില്‍ മരിച്ചു.
ഇതിന് പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാണാതായവര്‍ക്കായി വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.