പാക്കിസ്ഥാനില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ പോലീസ് വാഹനത്തെ ലക്ഷ്യമിട്ട് നടന്ന ശക്തമായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റു. സ്വാത് ജില്ലയിലെ നഗരത്തില്‍ പ്രാദേശിക ഗോത്ര കൗണ്‍സിലായ സ്വാത് അമന്‍ ജിര്‍ഗയുടെ നേതൃത്വത്തില്‍ സമാധാന റാലി നടക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശത്ത് സുരക്ഷാ സ്ഥിതി വഷളാകുന്നതിനെതിരെ സമാധാനം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.