ആന്ത്രോപിക് മേധാവിക്കെതിരെ ഇലോണ്‍ മസ്‌ക് 

By: 600002 On: Aug 3, 2026, 3:19 PM

 


ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. ആന്ത്രോപിക്കിന്റെ പുതിയ നിര്‍മിത ബുദ്ധി മോഡലായ മിത്തോസ് പുറത്തിറക്കാന്‍ പദ്ധതിയിടുമ്പോഴും അതിന്റെ അപായ സാധ്യതകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അനാവശ്യ ഭീതി പരത്തുകയാണ് അമോഡേ ചെയ്തതെന്ന് മസ്‌ക് ആരോപിച്ചു. 

മിത്തോസ് എഐയുടെ ഭീഷണികള്‍ തുറന്നു പറഞ്ഞതിലൂടെ ഡാരിയോ സ്വന്തം കുഴി തോണ്ടുകയാണ് ചെയ്തതെന്ന് മസ്‌ക് വ്യക്തമാക്കി.