ബേബികുട്ടി വില്‍സണ്‍ ഫിലിപ്പിന്റെ സംസ്‌ക്കാരം ഓഗസ്റ്റ് 8 ശനിയാഴ്ച

By: 600002 On: Aug 3, 2026, 10:10 AM

 

പ്രസാദ് തീയാടിക്കല്‍

ഡാലസ് ,ടെക്‌സാസ്: ജൂലൈ 24 ന് പ്ലേനോ ടെക്‌സസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ബേബികുട്ടി വില്‍സണ്‍ ഫിലിപ്പിന്റെ (66) മെമ്മോറിയല്‍ സര്‍വീസ് ഓഗസ്റ്റ് 7 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ 9:00 വരെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150ല്‍ നടക്കും.

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9:00 മുതല്‍ 11:45 വരെ ഇതേ സഭാ മന്ദിരത്തില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മുതല്‍ 12:30 വരെ New Hope Funeral Home, 500 US-80, Sunnyvale, TX 75182ല്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

എടത്വ പരുത്തിമൂട്ടില്‍ വില്‍സണ്‍ ഫിലിപ്പ്ന്റെ (മോനച്ചന്‍) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിന്റെ മകളുമായ ബേബിക്കുട്ടി വില്‍സണ്‍ ഫിലിപ്പ് ഡാളസ് വി എ ഹോസ്പിറ്റല്‍ നഴ്സിംഗ് എഡ്യൂക്കേറ്ററായിരുന്നു. 

ഭര്‍ത്താവ് വില്‍സണ്‍ ഫിലിപ്പ്. മക്കള്‍: ബെന്‍സണ്‍, ബില്‍സണ്‍, ബ്രിയാന്ന. എല്ലാവരും ഡാളസ്.