ടൊറന്റോയിലെ എല്ലാ പബ്ലിക് സ്‌കൂളുകളിലും കോവിഡ് പിസിആർ ടെസ്റ്റ് കിറ്റുകൾ നൽകുന്നു

By: 600007 On: Oct 26, 2021, 8:21 PM

  

ടൊറന്റോയിലെ എല്ലാ പബ്ലിക് സ്കൂളുകളിലും ഈ ആഴ്ചാവസാനത്തോടെ ടേക്ക്-ഹോം കോവിഡ് പിസിആർ ടെസ്റ്റ് കിറ്റുകൾ നൽകുന്നു. ഒരു വിദ്യാർത്ഥിക്ക് കോവിഡിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴോ അവരുടെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയോ സ്റ്റാഫ് അംഗമോ കോവിഡ് പോസിറ്റീവ് ആയാൽ  ടേക്ക്-ഹോം കോവിഡ് പിസിആർ കിറ്റുകൾ ഉപയോഗിക്കാമെന്ന് ടൊറന്റോ സിറ്റി അധികൃതർ അറിയിച്ചു. നാവ്, കവിൾ, നോസ്ട്രലിനുള്ളിൽ തുടച്ചുകൊണ്ടോ അല്ലെങ്കിൽ ഉമിനീർ ശേഖരിക്കുന്നതിലൂടെയോ ആണ് ടേക്ക്-ഹോം കോവിഡ് പിസിആർ  ടെസ്റ്റ് വഴി കോവിഡ് ടെസ്റ്റ് ചെയ്യുവാൻ സാധിക്കുക. 

കിറ്റ് ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ പ്രാദേശിക പോപ്പ്-അപ്പ് ടെസ്റ്റിംഗ് സൈറ്റിലോ അല്ലെങ്കിൽ സ്കൂളിലോ ടെസ്റ്റ് കിറ്റ് റിസൾട്ടിനായി നൽകുവാൻ സാധിക്കും എന്നാണ് അറിയുവാൻ കഴിയുന്നത്.  കോവിഡ് പടരുന്നതിന് മുൻപായി പോസിറ്റീവ് കേസുകൾ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാൻ കോവിഡ് പിസിആർ ടെസ്റ്റ് കിറ്റുകൾ വഴി സാധിക്കുമെന്ന് ടൊറന്റോ സിറ്റി അധികൃതർ അറിയിച്ചു. ഇത്തരത്തിലെ ഒന്റാരിയോയിലെ ആദ്യത്തെ പ്രോഗ്രാമാണ് ടൊറന്റോയിൽ നടപ്പിലാവുന്നത്.