അഞ്ച് പതിറ്റാണ്ടോളം വധശിക്ഷ കാത്തു ജയിലില്‍ കഴിഞ്ഞ ഹൂസ്റ്റണ്‍ സ്വദേശിയുടെ വധശിക്ഷ ജീവപര്യതമാക്കി മാറ്റി

By: 600002 On: Aug 3, 2026, 9:18 AM

 

 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ടെക്‌സസില്‍ ഏകദേശം അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയില്‍ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരന്‍സ് ജോര്‍ദാന്റെ ശിക്ഷ ജീവപര്യതമാക്കി കുറച്ചു.

1977-ലെ കൊലപാതക കേസില്‍ 1978-ല്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍, മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു. കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷന്‍ പുതിയ വിചാരണ വേണ്ടെന്നു വെച്ചതിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇയാള്‍ക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.