പ്രസാദ് തീയാടിക്കല്‍
വാകത്താനം: കോട്ടയം വാകത്താനത്ത് ജലജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ദാരുണമായി മരിച്ച ചക്കന്‍ചിറ പേരുക്കുന്നേല്‍ (ഇന്ദിരാനഗര്‍) കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജുവിന്റെ സംസ്‌കാരം ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും.
രാവിലെ 8 മണിക്ക് ഞാലിയംകുഴി എം.ജി.എം. പബ്ലിക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് മൃതദേഹം വെയ്ക്കും. തുടര്‍ന്ന് രാവിലെ 9 മണിക്ക് ഭൗതികശരീരം വസതിയിലെത്തിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൊങ്ങന്താനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
മാതാവ്: ഷൈനി (തളിക്കുന്നേല്‍ കുടുംബാംഗം). സഹോദരി: മിഥില.