ഓഗസ്റ്റ് 5 ന് ചന്ദ്രനില്‍ ഫാല്‍ക്കണ്‍ 9-ന്റെ പതനം; ചരിത്ര നിമിഷം നിരീക്ഷിക്കാന്‍ ശാസ്ത്രലോകം

By: 600002 On: Aug 1, 2026, 6:49 PM



പ്രസാദ് തീയാടിക്കല്‍

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജ് ഓഗസ്റ്റ് 5-ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. മണിക്കൂറില്‍ ഏകദേശം 8,700 കിലോമീറ്റര്‍ വേഗതയില്‍ ചന്ദ്രന്റെ Einstein Crater മേഖലയ്ക്ക് സമീപമാണ് ഈ ആഘാതം സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.

പതനത്തെ തുടര്‍ന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ പുതിയൊരു ഗര്‍ത്തം രൂപപ്പെടുകയും വലിയ അളവില്‍ പൊടിപടലങ്ങള്‍ ഉയരുകയും ചെയ്യും. എന്നാല്‍ ഈ സംഭവം ഭൂമിക്കോ ചന്ദ്രന്റെ സ്ഥിരതയ്‌ക്കോ യാതൊരു ഭീഷണിയും സൃഷ്ടിക്കില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

2025-ല്‍ വിക്ഷേപിച്ച ഒരു ചാന്ദ്ര ദൗത്യത്തിനുശേഷം ബഹിരാകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ട് സഞ്ചരിച്ചിരുന്ന റോക്കറ്റിന്റെ ഭാഗമാണ് ഇപ്പോള്‍ ചന്ദ്രനില്‍ പതിക്കുന്നത്. ഈ അപൂര്‍വ സംഭവം ചന്ദ്രന്റെ ഉപരിതല ഘടന, ആഘാതങ്ങളുടെ സ്വഭാവം, ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ പഠനങ്ങള്‍ എന്നിവയ്ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.