അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 12 ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലര്‍ട്ട് പുതുക്കിയാണ് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തിയിരിക്കുന്നത്.
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 1465 പേര്‍ ക്യാമ്പുകളിലുണ്ട്. ശനിയാഴ്ച വൈകിട്ട് ആറ് മണിവരെ ആറ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.