ആൽബർട്ടയിലെ ആഗസ്റ്റ് മാസ കാലാവസ്ഥാ പ്രവചനം പുറത്ത്; ചൂടും മഴയും തുടരും

By: 600110 On: Aug 1, 2026, 10:43 AM

ആൽബർട്ടയിലെ ഓഗസ്റ്റ് മാസത്തെ കാലാവസ്ഥാ പ്രവചനം എൻവിറോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ പുറത്തുവിട്ടു. കാൽഗറിയിൽ ചൂടുള്ള വരണ്ട കാലാവസ്ഥയും എഡ്മണ്ടനിൽ കനത്ത മഴയും തുടരുമെന്നാണ് പ്രവചനം.

ദക്ഷിണ ആൽബർട്ടയിലും കാൽഗറിയിലും സാധാരണ ലഭിക്കുന്നതിനേക്കാൾ ഉയർന്ന താപനിലയും കുറഞ്ഞ മഴയും മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ആദ്യം 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന താപനില മാസാവസാനത്തോടെ 23 ഡിഗ്രിയായി കുറഞ്ഞേക്കാം.

അതേസമയം, എഡ്മണ്ടനിൽ തണുപ്പും ശക്തമായ മഴയും തുടരും. ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം എഡ്മണ്ടനിൽ 533.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 1953-ൽ രേഖപ്പെടുത്തിയ 417 മില്ലീമീറ്റർ എന്ന റെക്കോർഡാണ് ഇതോടെ തകർന്നത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൊടുങ്കാറ്റിനും വീണ്ടും സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബ്രയാൻ പ്രോക്ടർ വ്യക്തമാക്കി. റെഡ് ഡിയറിന് വടക്കോട്ടുള്ള പ്രദേശങ്ങളിൽ സാധാരണയേക്കാൾ തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.