ലോകകപ്പ് ഓഹരി വില്‍പ്പന:  കടുത്ത പ്രതിഷേധം; തീരുമാനം പിന്‍വലിച്ച് ഫിഫ 

By: 600002 On: Aug 1, 2026, 9:40 AM

 

ലോകകപ്പിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഫിഫ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും ബഹിഷ്‌കരണ ഭീഷണിയെയും തുടര്‍ന്നാണ് നീക്കം. പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഫിഫ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയത്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചു. ഏകപക്ഷീയ തീരുമാനത്തിന് ഫിഫ ഇല്ല. കൂടുതല്‍ ആലോചനക്ക് ശേഷം മാത്രം തീരുമാനം.

UEFA ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പിന്‍വാങ്ങല്‍. സ്വകാര്യവല്‍ക്കരണത്തിനൊപ്പം താരങ്ങളുടെ ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.