പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: 2026 ല്‍ ഇതുവരെ അമേരിക്കയില്‍ നിന്ന് 2,273 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 31-നാണ് മന്ത്രാലയം ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്.
2026 ജനുവരി 1 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. 2025-ല്‍ ആകെ 3,567 ഇന്ത്യന്‍ പൗരന്മാരെയാണ് യുഎസില്‍ നിന്ന് നാടുകടത്തിയത്.
നാടുകടത്തല്‍ നടപടികള്‍ക്കായി വിദേശ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, വ്യക്തികളുടെ പൗരത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
നിയമപരമായ കുടിയേറ്റ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.