ഫ്‌ലോറിഡ ജയിലില്‍ കഴിയുന്ന മുന്‍ ഒക്ലഹോമ ഡോക്ടര്‍ നേഹ ഗുപ്ത സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നല്‍കി

By: 600002 On: Aug 1, 2026, 8:30 AM

 

പി പി ചെറിയാന്‍


ഫ്‌ലോറിഡ: നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തി മുങ്ങിമരണമായി ചിത്രീകരിച്ച കേസില്‍ വിചാരണ നേരിടുന്ന മുന്‍ ഒക്ലഹോമ പീഡിയാട്രീഷ്യന്‍ നേഹ ഗുപ്ത ജയിലില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 

ഫ്‌ലോറിഡ ജയിലില്‍ വെച്ച് സഹതടവുകാരില്‍ നിന്നും തനിക്ക് ആക്രമണവും വധഭീഷണി നേരിടേണ്ടി വന്നുവെന്ന് അവര്‍ കോടതി ഫയലിംഗുകളില്‍ വ്യക്തമാക്കി. തുടര്‍ന്ന് മറ്റു തടവുകാരില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തണമെന്നാണ് പ്രതിയുടെ ആവശ്യം. സെപ്റ്റംബറിലാണ് ഈ കേസിന്റെ അടുത്ത കോടതി വിചാരണ നിശ്ചയിച്ചിരിക്കുന്നത്.