ബെല്‍വില്‍ സെന്റ് കുര്യാക്കോസ് ചാവറ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം 2026

By: 600002 On: Aug 1, 2026, 8:05 AM



 

ജോമോന്‍ ജോയ് - മീഡിയ കോഓര്‍ഡിനേറ്റര്‍


ബെല്‍വില്‍, ഒന്റാറിയോ, കാനഡ: പ്രാര്‍ത്ഥനയും ആഘോഷവും  ഒരുമിക്കുന്ന തിരുനാള്‍ ആഘോഷം 2026, ബെല്‍വില്‍ സെന്റ് കുര്യാക്കോസ് ചാവറ സീറോ മലബാര്‍ ദേവാലയത്തില്‍ ആഗസ്റ്റ് 7 മുതല്‍ 9 വരെ വിപുലമായി നടത്തപ്പെടും.

ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകിട്ട് 6.00ന്, തിരുനാള്‍ കൊടിയേറ്റത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നോവേന, ലദീഞ്ഞ്, മരിച്ചവരുടെ ഓര്‍മ്മ എന്നിവ നടക്കും.

ആഗസ്റ്റ് 8, ശനിയാഴ്ച വൈകിട്ട് 7.00ന്, രൂപം വെഞ്ചിരിപ്പ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, നോവേന, ലദീഞ്ഞ് എന്നിവ ഭക്തിപൂര്‍വം നടത്തപ്പെടും.

പ്രധാന തിരുനാള്‍ ദിനമായ ആഗസ്റ്റ് 9, ഞായറാഴ്ച വൈകിട്ട് 4.00ന്, പ്രസുദേന്തി വാഴ്ചയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നോവേന, ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

തിരുനാളിന്റെ ആഘോഷത്തിന് താളവും ആവേശവും പകരാന്‍ 'നയാഗ്ര തരംഗം' അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളുമായി 'കളിപ്പാട്ടം' (80 & 90 Kids store), ഐസ്‌ക്രീം, ജ്യൂസ്, ചിപ്‌സ് എന്നിവയുമായി 'സ്‌നാക്ക് ഹബ്', കൈകൊണ്ട് നിര്‍മ്മിച്ച സോയ വാക്‌സ് മെഴുകുതിരികളുമായി 'എ.വി. ഫ്‌ലെയിംസ്', പ്രത്യേക ആകര്‍ഷണമായി ആപ്പിള്‍ വാച്ചുമായി 'മഹാലേലം' എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രാര്‍ത്ഥനയുടെ ശാന്തതയും ആഘോഷത്തിന്റെ നിറപ്പകിട്ടും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിക്കുന്ന ഈ തിരുനാള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായിരിക്കും. കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ഈ മഹത്തായ തിരുനാള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.