കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ജനനായകന്‍ പ്രദര്‍ശനം നിര്‍ത്തി; വന്‍ നഷ്ടം 

By: 600002 On: Jul 31, 2026, 5:53 PM




കാവേരി നദീജല തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ പുതിയ ചിത്രം ജനനായകന്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ണാടകയിലുടനീളം നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടണമെന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശത്തിനെതിരെ കന്നഡ അനുകൂല സംഘടനകളും കര്‍ഷകരും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുന്‍കരുതല്‍ നടപടിയായി തിയേറ്ററുകള്‍ ഷോകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായത്.