പൊതുപരീക്ഷ ഭേദഗതി ബില്‍ ശബ്ദ വോട്ടോടെ രാജ്യസഭയും കടന്നു 

By: 600002 On: Jul 31, 2026, 5:30 PM

 


ലോക്‌സഭയ്ക്ക് പിന്നാലെ പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ബില്ല് നിയമമായി മാറും. അതിനിടെ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. പ്രസ്താവന നടത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.