ഓഹരി വില്‍പ്പന: ഫിഫയ്‌ക്കെതിരെ യുവേഫ 

By: 600002 On: Jul 31, 2026, 5:18 PM

 


ഫിഫയ്‌ക്കെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ. ഫിഫയുടെ ഓഹരി വില്പനയ്‌ക്കെതിരെ പ്രതിഷേധം. മത്സരങ്ങളില്‍ പങ്കെടുക്കില്ല. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ 'ലോകകപ്പ് സ്വകാര്യവത്കരണ' പദ്ധതിക്കെതിരെയാണ് യുവേഫ രംഗത്തെത്തിയത്.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളറിന്റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറും. പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ ഇനി ഒരു ഫിഫ മത്സരത്തിലും യൂറോപ്യന്‍ ടീമുകള്‍ പങ്കെടുക്കില്ലെന്ന് യുവേഫ ആഹ്വാനം ചെയ്തു.