ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കാന്‍ ബോര്‍ഡ് ഓഫ് പീസ് കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഘട്ടങ്ങളായാണ് കരാര്‍ നടപ്പാക്കുകയെന്നും നിരായുധീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇസ്രയേലി സൈന്യം ഗസയില്‍ നിന്നും പിന്മാറുമെന്നും ട്രംപ്. തുടര്‍ന്ന് അന്താരാഷ്ട്ര സ്റ്റബിലൈസേഷന്‍ ഫോഴ്സ് ഗസയുടെ പുതിയ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഗസ്സ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഇനി താവളമാകില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്. മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനും തുര്‍ക്കിക്കും പോസ്റ്റില്‍ ട്രംപ് നന്ദി പറഞ്ഞിട്ടുണ്ട്.