സൈമണ്‍ വളാച്ചേരില്‍ - ജീമോന്‍ റാന്നി (കണ്‍വെന്‍ഷന്‍ മീഡിയ ടീം )
ഹൂസ്റ്റണ്‍: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണില്‍ ഒന്‍പതാമത് ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷന് വര്‍ണാഭമായ തുടക്കമായി. സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം, അമേരിക്കയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതില്‍ ഫോമ വഹിക്കുന്ന പങ്ക് അഭിനന്ദിച്ചു. അമേരിക്കന്‍ മലയാളികള്‍ കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും, കേരളത്തില്‍ ഫോമ നടപ്പാക്കുന്ന വിവിധ ചാരിറ്റി പദ്ധതികള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളി സമൂഹത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതില്‍ ഫോമ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ജനിച്ചു വളരുന്ന മൂന്നാം തലമുറയിലേക്കും നാലാം തലമുറയിലേക്കും മലയാളി സ്വത്വവും സാംസ്‌കാരിക പാരമ്പര്യവും എത്തിക്കുന്ന ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് മത്സരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും പരസ്പര ബഹുമാനവും ഉള്‍ക്കൊള്ളലും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഹൂസ്റ്റണില്‍ ആരംഭിച്ച ഫോമയുടെ ഒന്‍പതാം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍, ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന വേദിയായും സാമൂഹിക-സാംസ്‌കാരിക പ്രതിബദ്ധതയുടെ പ്രഖ്യാപനമായും ശ്രദ്ധ നേടുകയാണ്.മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫോമായുടെ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച്, സംഘടനയോട് തനിക്കുള്ള നന്ദിയും കടപ്പാടും തുറന്നു പറഞ്ഞു. ഒന്‍പതാമത് ഫോമാ നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഷൈലജയുടെ വാക്കുകള്‍ പ്രകാരം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ (RCC) നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ സംസ്ഥാന സര്‍ക്കാരിനൊപ്പം കൈത്താങ്ങായി. കേരളം നേരിട്ട മഹാപ്രളയകാലത്തും സംഘടന നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഫോമായില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും, മുന്‍കാല ഭാരവാഹികളെ ഉള്‍പ്പെടുത്തി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതും മാതൃകാപരമായ നടപടിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു.
ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃകയാണെന്ന് പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഫോമ ശക്തമായ ആഗോള മലയാളി പ്രസ്ഥാനമായി വളര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സംഘടനയുടെ വളര്‍ച്ചയും പ്രവര്‍ത്തന മികവും വിശദീകരിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഫോമാ കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനഫലമായി സംഘടന 12 റീജിയനുകളില്‍ നിന്ന് 15 റീജിയനുകളിലേക്കും, 84 അംഗ അസോസിയേഷനുകളില്‍ നിന്ന് 100 അംഗ അസോസിയേഷനുകളിലേക്കും വളര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്‍വെന്‍ഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രഷറര്‍ സിജില്‍ പാലക്കലോടി,വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ് ,ജോയിന്റ് സെക്രട്ടറി പോള്‍ ജോസ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. ഡിസ്ട്രികട് ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍ ,ജഡ്ജ് ജൂലി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
ചടങ്ങില്‍ ഫോമയുടെ സാഹിത്യ പ്രസിദ്ധീകരണമായ 'അക്ഷരകേരളം' മാസികയുടെ പുതിയ പ്രിന്റ് പതിപ്പ് പ്രകാശനം ചെയ്തു. ചീഫ് എഡിറ്റര്‍ തമ്പി ആന്റണി മാസികയെ സദസിന് പരിചയപ്പെടുത്തി.
കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, ആര്‍.വി.പി. ബിജു ലോസണ്‍, വിമന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത നോബിള്‍, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സാജന്‍ വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഐ.പി.സി.എന്‍.എ. പ്രസിഡന്റ് രാജു പള്ളത്ത്, ജെ.ഡബ്ലിയു വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പൂര്‍ണ പിന്തുണയ്ക്കും ചടങ്ങില്‍ സംബന്ധിയ്ക്കുന്ന കജഇചഅ പ്രസിഡണ്ട് രാജു പള്ളത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ട്രൈസ്റ്റാര്‍, പങ്കെടുക്കുന്ന അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രതെയ്ക നന്ദി അറിയിച്ചു. ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ നന്ദി അറിയിച്ചു.