ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാാന്‍ ന്യൂസീലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്തു

By: 600007 On: Oct 26, 2021, 6:53 PM


ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12ലെ ആവേശകരമായ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പാക്കിസ്ഥാന്‍ അഞ്ചുവിക്കറ്റിന് തകര്‍ത്തു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സ്‌കോര്‍ ന്യൂസീലന്‍ഡ് 20 ഓവറില്‍ ഏഴിന് 134, പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 135.

സൂപ്പര്‍ 12ലെ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഒരു ഘട്ടത്തില്‍ ന്യൂസീലന്‍ഡ് വിജയം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആസിഫ് അലിയും ഷൊഹൈബ് മാലിക്കും പാകിസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു. ഇരുടീമിലെയും ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. ന്യൂസിലന്‍ഡിനെതിരായ വിജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന്‍ ഒന്നാമതെത്തി. 

Content Highlights: Pakistan beats New Zealand in T20 World Cup Cricket