ഷിക്കാഗോ അപകടം: വാഹനം ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ യുവതി അറസ്റ്റില്‍

By: 600002 On: Jul 31, 2026, 1:06 PM



 

പി പി ചെറിയാന്‍

പ്രോസ്‌പെക്ട് ഹൈറ്റ്‌സ്: വിമാനത്താവളത്തിന് സമീപം കാല്‍നടയാത്രക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ ശേഷം നിര്‍ത്താതെ പോയ കേസില്‍ 33-കാരിയായ ജനറ്റ് ഡൊമിംഗസ് ഉര്‍ബിനയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസ്‌പെക്ട് ഹൈറ്റ്‌സ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

2026 മേയ് 3-ന് ഷിക്കാഗോ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം നടന്നത്. ഷെവര്‍ലെ സില്‍വറാഡോ വാഹനം ഇടിച്ചാണ് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അപകടസ്ഥലത്തുനിന്ന് വാഹനം നിര്‍ത്താതെ പോയതിനും ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനമോടിച്ചതിനുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള ജാമ്യം കോടതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസ് ഓഗസ്റ്റ് 21-ന് കോടതി വീണ്ടും പരിഗണിക്കും.