ചെറിയാന്‍ പിലിപ്പോസിന്റെ സംസ്‌ക്കാരം ജൂലൈ 31 വെളളിയാഴ്ച

By: 600002 On: Jul 31, 2026, 12:59 PM



 

പ്രസാദ് തീയാടിക്കല്‍

ഡാലസ്: ജൂലൈ 15-ന് ഡാളസ്സിലെ കോപ്പെലില്‍ നിര്യാതനായ  ചെറിയാന്‍ പിലിപ്പോസിന്റെ ശവസംസ്‌കാര ശുശ്രൂഷ 2026 ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ ടെക്‌സാസിലെ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം, 400 Freeport Parkway, Coppell, TX 75019ല്‍ നടക്കുന്നതാണ്.

തുടര്‍ന്ന് ഉച്ചയ്ക്ക് 12:30 മുതല്‍ 1:00 വരെ ദി റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ 400 Freeport Parkway, Coppell, TX 75019ല്‍ സംസ്‌കാര ശുശ്രൂഷ നടക്കുന്നതാണ്.

ഭാര്യ : അന്ന ഫിലിപ്പോസ്

ഡാലസിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗങ്ങളില്‍ ഒരാളായ ചെറിയാന്‍ ഫിലിപ്പോസ് (87) നിര്യാതനായി. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പെരുമ്പെട്ടിചിറത്തലക്കല്‍ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതന്‍. ചെറിയാന്‍ ഏലിയാസ് റാഹേലമ്മ ചെറിയാന്‍ ദമ്പതികളുടെ 10 മക്കളില്‍ 9 -മത്തെ മകനാണ് പരേതന്‍ വര്‍ഷങ്ങളായി ഡാലസില്‍ താമസിച്ച് സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 

ഡാലസിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളര്‍ച്ചയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ചെറിയാന്‍ ഫിലിപ്പോസ്.