കോവാക്‌സിന് അംഗീകാരം; 24 മണിക്കൂറില്‍ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന

By: 600007 On: Oct 26, 2021, 6:45 PM

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്ന് സൂചന. പരിശോധനയില്‍ കാര്യങ്ങള്‍ തൃപ്തികരമാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ലോകാരോഗ്യ സംഘടനാ സമിതി കോവാക്‌സിന് അംഗീകാരം നല്‍കും. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകിയത്. കോവാക്‌സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ സുരക്ഷിതമാണെന്ന് വിലയിരുത്താതെ അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന് ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല.

Content Highlights: WHO Reviewing Data on Bharat Biotech's Covaxin, Decision on Approval in '24 Hosur