പ്രസാദ് തീയാടിക്കല്‍
ലണ്ടന്‍: മക്കളെ സന്ദര്‍ശിക്കാനും കുറച്ചുകാലം അവരോടൊപ്പം കഴിയാനുമായി യുകെയിലെത്തിയ ചാലക്കുടി സ്വദേശി കെ.വി. ആന്റണി (76) അസുഖബാധിതനായി മരണപ്പെട്ടു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണിയാണ് യുകെയിലെ ഡെവണ്‍ ടോര്‍ബെ ആശുപത്രിയില്‍ അന്തരിച്ചത്.
ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 25-ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയില്‍ ഗുരുതരമായ ബാക്ടീരിയല്‍ അണുബാധ, ന്യൂമോണിയ, സെപ്സിസ് (Sepsis) എന്നിവ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തതായി കുടുംബം അറിയിച്ചു.
മരണസമയത്ത് ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഭാര്യ: എല്‍സി ആന്റണി (ഞാറളേലി പറക്ക). മക്കള്‍: സിന്റോ, ബ്രിന്റോ, റിന്റോ (യുകെ). മരുമക്കള്‍: റെറ്റി, ട്രീസ, പ്രീതി.
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം വടക്കേ ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. സംസ്‌കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.