കാലാവധി കഴിഞ്ഞ വിസയുമായി കാനഡയില്‍ തുടരാനാകില്ല; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്

By: 600002 On: Jul 30, 2026, 6:36 PM



 

പ്രസാദ് തീയാടിക്കല്‍

കാനഡ: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും താല്‍ക്കാലിക വിസയിലുള്ളവരെയും ആശങ്കയിലാക്കുന്ന പ്രസ്താവനയുമായി ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. സ്ഥിരതാമസ (Permanent Residency) പദവി ലഭിക്കാതെ വിദ്യാര്‍ത്ഥി വിസയോ മറ്റ് താല്‍ക്കാലിക വിസകളോ കാലാവധി കഴിഞ്ഞാല്‍ കാനഡയില്‍ തുടരാന്‍ അവകാശമില്ലെന്നും, അത്തരം സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും സ്മിത്ത് വ്യക്തമാക്കി.

ആല്‍ബര്‍ട്ടിന് സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ അധികാരം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവിലെ കുടിയേറ്റ സംവിധാനത്തില്‍ കൂടുതല്‍ പ്രവിശ്യാ നിയന്ത്രണം വേണമെന്ന നിലപാടും അവര്‍ ആവര്‍ത്തിച്ചു.