പി പി ചെറിയാന്‍
ഇന്ത്യാന: 2025 ഫെബ്രുവരിയില്‍ നടന്ന കൊലപാതക കേസില്‍ ഇന്ത്യാനയിലുള്ള ആന്റേഴ്‌സണില്‍ 15 കാരനായ ജൊമാജ്സെ ലാരിക്ക് കോടതി 100 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
2025 ഫെബ്രുവരി 2-ന് ഡേല സ്വെയ്ന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച സംഭവത്തിലാണ് ശിക്ഷ.
കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം, അനധികൃത തോക്ക് കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ലാരിക്ക് മേല്‍ തെളിയിക്കപ്പെട്ടു.
കൊലപാതകത്തിന് 50 വര്‍ഷവും ക്രിമിനല്‍ സംഘത്തില്‍ അംഗമായതിന് 50 വര്‍ഷവും ഉള്‍പ്പെടെ ആകെ 100 വര്‍ഷമാണ് ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷ വിധിച്ചത്.
കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, നല്ല നടപ്പും വിദ്യാഭ്യാസ യോഗ്യതകളും പരിഗണിക്കാതെ കുറഞ്ഞത് 20 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ലാരിക്ക് ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാം.