യു.എ.എസ് അസൈലം നയത്തില്‍ പുതിയ കര്‍ശന മാറ്റം; ആയിരക്കണക്കിന് അപേക്ഷകര്‍ നാടുകടത്തല്‍ ഭീഷണിയില്‍

By: 600002 On: Jul 30, 2026, 6:29 PM



 

പി. പി. ചെറിയാന്‍

വാഷിംഗടണ്‍: അമേരിക്കയിലെ അസൈലം നയത്തില്‍ പൊതുചര്‍ച്ചകളില്ലാതെ ട്രംപ് ഭരണകൂടം വലിയ മാറ്റം വരുത്തി. വൈകിയെത്തിയ നാല്  ലക്ഷത്തിലധികം അസൈലം അപേക്ഷകള്‍ ഇനി മുതല്‍ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തല്‍ നടപടികളിലേക്ക് മാറ്റും.

ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തില്‍ നേരിട്ട് ഇമ്മിഗ്രേഷന്‍ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്.

കേസുകളുടെ കെട്ടിക്കിടപ്പുകള്‍ ഒഴിവാക്കുന്നതിനും, സിസ്റ്റത്തിലെ ചൂചണങ്ങള്‍ തടയാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ സങ്കീര്‍ണ്ണമായ നിയമങ്ങളിലെ ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും കാരണമാണ് പലപ്പോഴും അപേക്ഷകള്‍ വൈകുന്നതെന്നും, യഥാര്‍ത്ഥ അര്‍ഹതയുള്ളവര്‍ക്ക് പോലും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അവസരം ലഭിക്കാതെ പുറത്താക്കപ്പെടാന്‍ ഇത് ഇടയാക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നോട്ടീസോ പൊതുചര്‍ച്ചയോ ഇല്ലാതെയുള്ള ഈ നീതികേടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് നിയമവിദഗ്ധര്‍.