2025-ൽ കാനഡയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിഇഒമാരുടെ പട്ടിക പുറത്തുവിട്ട ദ ഗ്ലോബ് ആൻഡ് മെയിൽ (The Globe and Mail). ഗ്ലോബൽ ഗവേണൻസ് അഡ്വൈസേഴ്സുമായി സഹകരിച്ചാണ് കാനഡയിലെ ഏറ്റവും വലിയ 100 പൊതു കമ്പനികളുടെ തലവൻമാരുടെ പ്രതിഫല വിവരങ്ങൾ തയ്യാറാക്കിയത്. മാലിന്യ സംസ്കരണ കമ്പനിയായ ജിഎഫ്എൽ എൻവയോൺമെൻ്റലിൻ്റെ സിഇഒ പാട്രിക് ഡോവിജിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 230.7 ദശലക്ഷം ഡോളറാണ് പാട്രിക് ഡോവിജിക്ക് 2025-ൽ വരുമാനമായി ലഭിച്ചത്. ആർബി ഗ്ലോബൽ സിഇഒ ജിം കെസ്ലർ ($60.2 ദശലക്ഷം ഡോളർ) രണ്ടാം സ്ഥാനം നേടി.
ഇ-കോമേഴ്സ് ഭീമനായ ഷോപ്പിഫൈയുടെ സിഇഒ ടോബിയാസ് ലുട്കെ $48.9 ദശലക്ഷം ഡോളർ വരുമാനത്തോടെ മൂന്നാം സ്ഥാനത്തെത്തി. ഒരു ഡോളർ മാത്രം അടിസ്ഥാന ശമ്പളം വാങ്ങുന്ന ഇദ്ദേഹത്തിന് ഓപ്ഷൻ അവാർഡുകൾ വഴിയാണ് പ്രധാന വരുമാനം ലഭിച്ചത്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ൽ അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പെൻഷൻകാർക്ക് വോട്ടവകാശം നൽകരുതെന്നും നികുതി അടയ്ക്കുന്നതിVdJz അടിസ്ഥാനത്തിൽ വോട്ടവകാശം നിശ്ചയിക്കണമെന്നുമുള്ള വാദത്തെ അദ്ദേഹം പിന്തുണച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ഖനനം, റെയിൽവേ, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലെ കമ്പനി തലവൻമാർ വൻ തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. അടിസ്ഥാന ശമ്പളത്തിനും ബോണസിനും പുറമെ ഓഹരി അവാർഡുകൾ , സ്റ്റോക്ക് ഓപ്ഷനുകൾ , പെൻഷൻ മൂല്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കണക്കിലെടുത്താണ് പ്രതിഫലം തിട്ടപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വരുമാനം നേടിയ ആദ്യ 10 സിഇഒമാർ താഴെ പറയുന്നവരാണ്:
പാട്രിക് ഡോവിജി (GFL Environmental) – $230.7M
ജിം കെസ്ലർ (RB Global) – $60.2M
ടോബിയാസ് ലുട്കെ (Shopify) – $48.9M
മാർക്ക് ബ്രിസ്റ്റോ (Barrick Mining) – $31.9M
ചാൾസ് ബ്രിൻഡാമൂർ (Intact Financial) – $29.3M
സീതാരാമ കോട്ടഗിരി (Magna International) – $27.2M
കീത്ത് ഇ. ക്രീൽ (CPKC Railway) – $25.6M
അമ്മാർ അൽ-ജുണ്ടി (Agnico Eagle Mines) – $24.6M
ഗ്രെഗറി എൽ. ബെൽ (Enbridge) – $24.3M
റോബർട്ട് എ. മിയോണിസ് (Celestica) – $24.3M