അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. ബ്രസീലിനൊപ്പം ഉള്ള തന്റെ സമയം അവസാനിച്ചു. തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത് ആ മഞ്ഞ കുപ്പായത്തിനുവേണ്ടി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നെയ്മര്‍ വ്യക്തമാക്കി. ലോകകപ്പിലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെയാണ് നെയ്മര്‍ വിരമിച്ചത്.