മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷനിങ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൃഥ്വിരാജിന്റെ പോസ്റ്റിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം. താരത്തിനെ കോലം കത്തിച്ചുകൊണ്ടാണ് പ്രതിഷേധം ഉയർന്നത്. തേനി ജില്ലാ കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ദുർബലമാണെന്നും പൊളിച്ചു പണിയണമെന്നുമാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. ഇതിൽ രാഷ്ട്രീയമില്ല, ശരിയായ തീരുമാനം എടുക്കേണ്ട സമയമാണെന്നുമാണ് പൃഥ്വിരാജ് കുറിച്ചത്.
എന്നാൽ ഇത് തെറ്റിദ്ധാരണാപരമായ പ്രസ്താവനയായെന്നും, പൃഥ്വിരാജിനെതിരെ ദേശസുരക്ഷാ നിയപ്രകാരം കേസെടുക്കണമെന്നും അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആർ. ചക്രവർത്തി ആവശ്യപ്പെട്ടു.